പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനെ സി ബി ഐ ചോദ്യം ചെയ്യും

LATEST UPDATES

6/recent/ticker-posts

പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനെ സി ബി ഐ ചോദ്യം ചെയ്യും



കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമനെ സി ബി ഐ ചോദ്യം ചെയ്യും. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യാനാണ് നീക്കം. നിലവില്‍ സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമന്‍. സി പി എം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെയും കെ വി ഭാസ്‌ക്കരനെയും ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുഞ്ഞിരാമനെ കൂടി ചോദ്യം ചെയ്യാന്‍ സി ബി ഐ തീരുമാനിച്ചത്


കൊലപാതകത്തിനു പിന്നാലെ കസ്റ്റഡിയിലെടുത്ത രണ്ടാം പ്രതി സജി ജോര്‍ജിനെ പോലീസില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചവരില്‍ കെ വി കുഞ്ഞിരാമന്‍ കൂടിയുണ്ടായിരുന്നുവെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് സി ബി ഐ യുടെ നീക്കം. കൊലപാതകം നടന്ന രാത്രി സിപിഎം ശക്തികേന്ദ്രമായ പാക്കം ചെറുട്ടയില്‍ പ്രതികളെ എത്തിച്ച് ആളൊഴിഞ്ഞ പ്രദേശത്തു നിര്‍ത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോര്‍ജിന്റെ വാഹനമായിരുന്നു. ഇത്


പിറ്റേറ്റ് ഇവിടെ നിന്ന് ഈ വാഹനം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സജി ജോര്‍ജിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പോലീസ് വാഹനത്തില്‍ നിന്നു സജി ജോര്‍ജിനെ മുന്‍ എം എല്‍ എ യും സംഘവും ബലമായി മോചിപ്പിക്കുകയായിരുന്നു. കെ വി കുഞ്ഞിരാമന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകുന്നതിന്റെ അടിസ്ഥാനത്തിലാകും കൂടുതല്‍ നേതാക്കളെ ചോദ്യം ചെയ്യണോ എന്നു തീരുമാനിക്കുക.

Post a Comment

0 Comments