സംസ്ഥാന റൈഫിള്‍ അസോസിയേഷനില്‍ കാസര്‍കോട് ജില്ലക്ക് അംഗീകാരം; അഡ്വ. നാസര്‍ സംസ്ഥാന ട്രഷറര്‍ പി.വി.രാജേന്ദ്രകുമാര്‍ ,എ.കെ. ഫൈസല്‍ എന്നിവര്‍ സംസ്ഥാന പ്രതിനിധികള്‍

LATEST UPDATES

6/recent/ticker-posts

സംസ്ഥാന റൈഫിള്‍ അസോസിയേഷനില്‍ കാസര്‍കോട് ജില്ലക്ക് അംഗീകാരം; അഡ്വ. നാസര്‍ സംസ്ഥാന ട്രഷറര്‍ പി.വി.രാജേന്ദ്രകുമാര്‍ ,എ.കെ. ഫൈസല്‍ എന്നിവര്‍ സംസ്ഥാന പ്രതിനിധികള്‍

 





കാഞ്ഞങ്ങാട്: എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജില്ല കലക്ടര്‍ സജിത് ബാബു ഐ.എ.എസ് പ്രസിഡണ്ടും അഡ്വ നാസര്‍ കാഞ്ഞങ്ങാട് ജനറല്‍ സെക്രട്ടറിയുമായി ജില്ലാ റൈഫിള്‍ അസോസി യേഷന് മികച്ച അംഗീകാരം. എ.ഡി.ജി.പി മനോജ് എബ്രാഹാം പ്രസിഡണ്ടായ സംസ്ഥാന കമ്മിറ്റിയില്‍ ജില്ല സെക്രട്ടറി അഡ്വ. നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജില്ല ട്രഷറര്‍ എ.കെ ഫൈസല്‍ നാഷനല്‍ റൈഫിള്‍ അസോസിയേഷന്‍ പ്രതിനിധിയായും ജില്ല ജോ സെക്രട്ടറി പി.വി. രാജേന്ദ്രകുമാര്‍ (ഉണ്ണി ) സംസ്ഥാന എക്സി. മെമ്പര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് മനോജ് എബ്രഹാമിന്റെ നിയന്ത്രണത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൊച്ചി പോലിസ് കമ്മീഷണര്‍ നാഗരാജ ഐ.പി.എസ് മുഖ്യ വരണാധികരിയായിരുന്നു സംസ്ഥാന സെക്രട്ടറി യായി ഇടുക്കി ജില്ല സെക്രട്ടറി പ്രഫ.വി.സി ജെയിംസ് സംസ്ഥാന സെകട്ടറിയായും മോഹന്‍ദാസ് എറണാകുളo നവീന്‍ പാലക്കാട് കിരണ്‍ മാര്‍ഷല്‍ ആലപ്പുഴ എന്നിവര്‍ വൈ പ്രസിഡണ്ടുമാരായും ശിവശങ്കര്‍ എറണാകുളം ജോസെക്രട്ടറി ആയും തെരെഞ്ഞടുക്ക പ്പെട്ടു. ജില്ല റൈഫിള്‍ അസോസിയേഷന്‍ മാത്രമാണ് സംസ്ഥാനത്ത് ആദ്യമായി സ്വന്തമായി റേഞ്ച് നിലവില്‍ ഉള്ളത്. മൂന്നു മാസം കൊണ്ട് അമ്പലത്തറയില്‍ നിര്‍മ്മാണം നടക്കുന്ന റേഞ്ച് പൂര്‍ണ്ണ സജ്ജമാകുമെന്ന് സെക്രട്ടറി അഡ്വ .നാസര്‍ അറിയിച്ചു.


 

Post a Comment

0 Comments