സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മൂന്ന് യുവാക്കൾ മലപ്പുറത്ത് പിടിയിൽ

LATEST UPDATES

6/recent/ticker-posts

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കാസർഗോഡ് സ്വദേശികളായ മൂന്ന് യുവാക്കൾ മലപ്പുറത്ത് പിടിയിൽ

 


സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി.


വാഹന പരിശോധനക്കിടെ മലപ്പുറം മമ്പുറത്ത് വച്ചാണ് പ്രതികൾ പിടിയിലായത്. മുഹമ്മദ് നിയാസ് (22), മുഹമ്മദ് ഷാഹിദ് (20), അബു താഹിർ (19) എന്നിവരാണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ് എന്നിവയിലൂടയാണ് പ്രതികൾ പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയിരുന്നത്.


മൂന്ന് യുവാക്കളും ഒരു പെൺകുട്ടിയും സഞ്ചരിച്ച വാഹനം പൊലീസ് പരിശോധനയ്ക്കിടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നാല് പേരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഇവർ നൽകിയ മൊഴികളിലെ വൈരുധ്യമാണ് പൊലീസിനെ സഹായിച്ചത്. തുടർന്ന് നാല് പേരെയും തിരൂരങ്ങാടി  പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുണ്ടൂർ സ്വദേശിനിയായ 17 കാരിയെ നിയാസ് കാറിൽ വച്ചു ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്ന വിവരം അപ്പോഴാണ് അറിയുന്നത്.

Post a Comment

0 Comments