ഇനിയും അടച്ചിടാനാവില്ല.... ജൂലായ് 7 മുതല്‍ കാഞ്ഞങ്ങാട്ടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി കൂട്ടായ്മ

ഇനിയും അടച്ചിടാനാവില്ല.... ജൂലായ് 7 മുതല്‍ കാഞ്ഞങ്ങാട്ടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി കൂട്ടായ്മ

 


കാഞ്ഞങ്ങാട് :കോവിഡിന്റെ പേരില്‍ ടി പി ആര്‍ തോത് നോക്കി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ആഴ്ച്ചയില്‍ ഒരു ദിവസം മാത്രം കടകള്‍ തുറക്കാനുള്ള അനുമതി തീര്‍ത്തും അശാസ്ത്രീയമാണ്. ഇത്തരം തെറ്റായ തീരുമാനങ്ങള്‍ കാരണം നഗരത്തില്‍ പൊതുജനങ്ങളുടെ തിരക്ക് വര്‍ദ്ധിപ്പിക്കാനേ സാധ്യതയുള്ളൂ. അത് മൂലം രോഗ വ്യാപനം കൂടുകയും ചെയ്യും. അത്‌കൊണ്ട് തിരക്കുകള്‍ കുറച്ചു കൊണ്ട് പൊതുജനങ്ങള്‍ക്ക് ഷോപ്പിങ് ചെയ്യുന്നതിന് വേണ്ടി ജൂലായ് ഏഴ് ( ബുധനാഴ്ച) മുതല്‍ എല്ലാ ദിവസവും കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കാഞ്ഞങ്ങാട്ടെ വ്യാപാരികൂട്ടായ്മ മാതൃകപരമായ തീരുമാനമെടുത്തു

Post a Comment

0 Comments