നീലേശ്വരം: ആഡംബര വിവാഹങ്ങളും സ്ത്രീധന പീഡനങ്ങളും മരണങ്ങളും നടുക്കുന്ന വാർത്തകളാകുമ്പോൾ ഒരു തരി സ്വർണ്ണം പോലും അണിയാതെ വിവാഹം കഴിച്ച് മാതൃകയായിരിക്കുകയാണ് മാധ്യമ പ്രവർത്തകൻ സേതു ബങ്കളത്തിന്റെയും എൻ.യമുനയുടെയും മകൾ കോഴിക്കോട് ഡൂൾ ന്യൂസ്, സബ്ബ് എഡിറ്റർ അളക എസ്.യമുന.
നിറപറയും നിലവിളക്കും താലികെട്ടുമില്ലാതെ . നാടക പ്രവർത്തനും എഴുത്തുകാരനുമായ പിലിക്കോട് എരവിലെ വി.വി രമേശൻ - പരേതയായ ലത ദമ്പതികളുടെ മകൻ വിഷ്ണു ( വിഷ്ണു ലത )വും അളകയും ബങ്കളം ഇ.എം.എസ് മന്ദിരത്തിൽ പുഷ്പ ഹാരമണിഞ്ഞാണ് വിവാഹിതരായത്. തികച്ചും ലളിതമായ ചടങ്ങിൽ കൊവിഡ് പ്രൊട്ടക്കോൾ പ്രകാരമായിരുന്നു കല്യാണം . അയൽവാസിയും മടിക്കൈ പഞ്ചായത്ത് വൈസ്. പ്രസിഡന്റും സി.പി.എം നേതാവുമായ വി.പ്രകാശനും ഹൊസ്ദുർഗ്‌സബ്ബ് കോടതിയിലെ അഡീ. ഗവ. പ്ലീഡർ ആശാലതയും തമ്മിലുള്ള ആഡംബരമില്ലാത്ത വിവാഹമാണ് ഇത്തരം ഒരു കല്യാണത്തിന് അ ളകയ്ക്ക് പ്രേരണയായത്.
ആശാലത എസ്. എഫ് ഐ സംസ്ഥാന സെകേട്ടറിയേറ്റ് അംഗവും പ്രകാശൻ സംസ്ഥാന കമ്മറ്റി അംഗവുമായിരി 2005 ൽ കക്കാട് റവ.ഹയർ സെകണ്ടറി സ്കൂളിൽ പരസ്പരം രക്തഹാരമണിഞ്ഞായിരുന്നു അവരുടെ വിവാഹം.. അന്ന് നാലാം ക്ലാസിൽ പഠിക്കുകയായിരുന്ന അളക മാതാപിതാക്കളോട് പറഞ്ഞു. വലുതായാൽ ഞാനും ഇങ്ങനെ കല്യാണം കഴിക്കും. രക്ഷിതാക്കൾ തമാശയായി കരുതിയപ്പോഴും അളക നിലപാടിൽ റച്ചു നിന്നു ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോഴും കോഴിക്കാട് പ്രസ് ക്ലബിൽ ജേർണലിസത്തിനു പഠിക്കുമ്പോഴും വിവാഹ ആലോചന മുറക്ക് വന്നപ്പോഴും സ്വർണ്ണ മണിയിലെന്നും താലി കെട്ടിലെന്നുമുള്ള തന്റെ നിലപാടിൽ അവൾ ഉറച്ചു നിന്നപ്പോൾ കല്യാണ ആലോചനക്കാർ പിന്നെ തിരിഞ്ഞു നോക്കാതായി. ഒടുവിൽ അളക തന്നെ സങ്കൽപ്പത്തിലുള്ള തന്റെ പങ്കാളിയെ സ്വയം കണ്ടെത്തുകയായിരുന്നു. തന്റെ സമാന ചിന്താഗതിക്കാരനായ എഴുത്തുകാരനും നാടക പ്രവർത്തകനുമായ വിഷ്ണുവിനെ കോഴിക്കോട്ടെ ഔദ്യോഗിക ജീവിതത്തിനിടയിലാണ് പരിചയപ്പെട്ടത്. ഇരുവരുടെയും ബന്ധത്തിന് രണ്ടുപേരുടെയും കുടുംബങ്ങൾ പൂർണ്ണ മനസോടെ സമ്മതം നൽകുകയായിരുന്നു.
0 Comments