പെരുന്നാൾ സന്തോഷം എല്ലാവരിലേക്കുമെത്തിക്കുക: കാന്തപുരം

LATEST UPDATES

6/recent/ticker-posts

പെരുന്നാൾ സന്തോഷം എല്ലാവരിലേക്കുമെത്തിക്കുക: കാന്തപുരം




കോഴിക്കോട്:  ത്യാഗ സമർപ്പണങ്ങളുടെ സ്മരണകൾ നിറഞ്ഞ ബലിപെരുന്നാളിന്റെ സന്തോഷം എല്ലാവരിലേക്കും പകരാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കൊവിഡ് പ്രതിസന്ധി ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ സൂക്ഷ്മതയോടെ വേണം ആഘോഷങ്ങളെന്നും അദ്ദേഹം ഉണർത്തി.


കൊവിഡ് രൂക്ഷത കാരണം  എല്ലാ മേഖലകളിലും വലിയ പ്രയാസങ്ങൾ നേരിട്ട മാസങ്ങളാണ് കടന്നുപോയത്. പ്രയാസങ്ങൾ നേരിടുന്നവരെ സഹായിക്കാൻ എല്ലാവരും ഉത്സുകരാകണം. ദാനധർമങ്ങൾക്ക് വലിയ പ്രതിഫലവും  പ്രാർഥനക്ക് സവിശേഷമായ ഉത്തരവും ലഭിക്കുന്ന ദിനമാണ്. അതിനാൽ,  വിശ്വാസികളുടെ ഇടപഴകലുകളിൽ നന്മകൾ സജീവമാകുന്ന ഒരു ദിനമാകണം പെരുന്നാൾ.


ഇബ്‌റാഹീം നബി കാണിച്ചു തന്ന, ഇലാഹീ വിധേയത്വത്തിന്റെയും പൂർണ സമർപ്പണത്തിന്റെയും പാഠങ്ങൾ  എല്ലാവരും ആവാഹിക്കണമെന്നും കാന്തപുരം പറഞ്ഞു.

Post a Comment

0 Comments