കാഞ്ഞങ്ങാട്ട് മൊബൈൽ ഷോപ്പ് കുത്തിതുറന്ന് ലാപ്പ്ടോപ്പും മൊബൈൽ ഫോണുകളും കവർന്നു

കാഞ്ഞങ്ങാട്ട് മൊബൈൽ ഷോപ്പ് കുത്തിതുറന്ന് ലാപ്പ്ടോപ്പും മൊബൈൽ ഫോണുകളും കവർന്നു

 



കാഞ്ഞങ്ങാട് : മൊബൈൽ ഷോപ്പ് കുത്തിതുറന്ന് ലാപ്പ്ടോപ്പും അഞ്ച് മൊബൈൽ ഫോണുകളും കവർച്ച  ചെയ്തു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപം നൂർജുമാ മസ്ജിദിന് പിറകിലെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാവുങ്കാൽ സ്വദേശി സംഗീതിന്റെ ഉടമസ്ഥയിലുള്ള സെൽമാജിക്  മൊബൈൽ ഷോപ്പിലാണ് മോഷണം.


ഷട്ടറിന്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്ത് കയറുകയായിരുന്നു. ഹൊസ്ദുർഗ് എസ്ഐ, വി. മാധവന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പരിസരപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്.

Post a Comment

0 Comments