പിലിക്കോട്: ചന്തേരയില്‍ വീടിനകത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പിലിക്കോട് മടിവയല്‍ സ്വദേശി കുഞ്ഞമ്പു(65)വിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തളര്‍വാതം ബാധിച്ച് കിടപ്പിലായിരുന്ന കുഞ്ഞമ്പുവിന്റെ കഴുത്തിനും താടിക്കും മുറിവിന്റെ പാടുകളുണ്ട്. മുറിയിലെ രക്തക്കറ കഴുകിയ നിലയിലും കണ്ടെത്തി. കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി.
0 Comments