തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി പുതിയ വായ്പ പദ്ധതിയുമായി കെഎസ്എഫ്ഇ ബില്‍ ഹാജരാക്കിയാല്‍ 20,000രൂപവരെ നല്‍കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി തിരിച്ചടയ്ക്കണം.
നേരത്തെ 15,000 രൂപ വരെയാണ് വായ്പയായി നല്‍കിയിരുന്നത്. ഓണ്‍ലൈന്‍ മുഖേനയുള്ള വിദ്യാഭ്യാസ രീതി പിന്തുടരുന്നതിന് അനിവാര്യമായ പഠനോപകരണമായ ലാപ്‌ടോപ്പുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇയുമായി ചേര്‍ന്ന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിദ്യാശ്രീ പദ്ധതി നല്ലരീതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വായ്പ പദ്ധതി.
0 Comments