ടിക് ടോക്ക് താരം സിനിമാ തിയേറ്ററിൽ വെടിയേറ്റ് മരിച്ചു

LATEST UPDATES

6/recent/ticker-posts

ടിക് ടോക്ക് താരം സിനിമാ തിയേറ്ററിൽ വെടിയേറ്റ് മരിച്ചു

 

ലോസ് ഏഞ്ചൽസ്: ടിക് ടോക്ക് താരം ആൻറണി ബരാജാസ് കാലിഫോർണിയയിലെ സിനിമാ തിയേറ്ററിൽ വെടിയേറ്റ് മരിച്ചു.ബരാജാസ് (19) ശനിയാഴ്ചയാണ് വെടിയേറ്റത്‌ .18-കാരനായ സുഹൃത്ത് റൈലി ഗുഡ്‌റിച്ചും കൊല്ലപ്പെട്ടിരുന്നു.


ദക്ഷിണ കാലിഫോർണിയ പോലീസ് പറഞ്ഞു. വർഷത്തിൽ ഒരു രാത്രി ഏതെങ്കിലും കുറ്റകൃത്യം ചെയ്യാൻ അനുവദിക്കുന്ന ഒരു ഏകാധിപത്യ സർക്കാരിനെക്കുറിച്ചുള്ള “ദി ഫോറെവർ പർജ്” പ്രദർശിപ്പിക്കുന്ന തിയേറ്ററിലാണ് സംഭവം.



വളരെ കുറച്ചുപേർ മാത്രം എത്തിയ തീയേറ്ററില്‍ സിനിമയ്ക്ക് ശേഷമാണ്‌ രണ്ട് പേരുടെയും തലയിൽ വെടിയേറ്റതായി തിയേറ്റർ ജീവനക്കാർ കണ്ടെത്തിയത്‌ .ഗുഡ്‌റിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, ബരാജാസിനെ ആശുപത്രിയിൽ എത്തിച്ചു.


ഇത് അപ്രതീക്ഷിത ആക്രമണമാണെന്ന് തോന്നുന്നു,” പ്രാദേശിക പ്രോസിക്യൂട്ടർമാർ വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ടിക് ടോക്കിൽ ഏകദേശം 930,000 ഫോളോവേഴ്സ് ഉള്ള ബരാജാസ് മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു.

Post a Comment

0 Comments