60 മീറ്റർ റോഡ് കോൺക്രീറ്റ് പ്രവർത്തി പത്ത് ദിവസം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ലെന്ന് പരാതി

LATEST UPDATES

6/recent/ticker-posts

60 മീറ്റർ റോഡ് കോൺക്രീറ്റ് പ്രവർത്തി പത്ത് ദിവസം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ലെന്ന് പരാതി

 


വെള്ളിക്കോത്ത് : 60 മീറ്റർ  റോഡ് കോൺക്രീറ്റ്  നിർമ്മാണ പ്രവർത്തി പത്ത് ദിവസം കഴിഞ്ഞിട്ടും പൂർത്തിയായിട്ടില്ലെന്ന് പരാതി.  വെള്ളിക്കോത്ത് -ചാലിങ്കാൽ റോഡിൽ പെരളത്ത് വയലിന്  സമീപത്താണ്   റോഡ്  കോൺക്രീറ്റ് പത്ത് ദിവസമായിട്ടും പൂർത്തിയാകാതെ ജനങ്ങളെ ദുരിതത്തിലാക്കിയത്.

പ്രസ്തുത റോഡിൽ വെള്ളിക്കോത്ത് - ചാലിങ്കാൽ റൂട്ടിൽ നാലു കിലോമീറ്റർ നിള ത്തിൽ മെക്കാർഡം ടാറിംഗ് മാർച്ചിൽ പൂർത്തികരിക്കേണ്ടതായിരുന്നു. എന്നാൽ തട്ടുമ്മൽ മുതൽ ചാലിങ്കാൽ വരെയുള്ള രണ്ട് കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. 

വെള്ളം കയറി റോഡ് പൊട്ടിപൊളിയുന്ന 60 മീറ്റർ ഭാഗത്ത് കോൺഗ്രീറ്റ് നടത്തുന്നതിന് രണ്ട് മാസം മുമ്പ് തന്നെ റോഡ് വെട്ടിപൊളിച്ചുവെങ്കിലും കോൺക്രീറ്റ് ജോലികൾ ആരംഭിക്കാ ത്തതിനെ തുടർന്ന് ജൂലൈ 20ന് നാട്ടുകാർ റോഡ് അടച്ചു പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് ജൂലൈ 23 കോൺക്രീറ്റ് പണി ആരംഭിച്ചുവെങ്കിലും മുന്ന് ദിവസത്തിനകം തീർക്കാൻ കഴിയുന്ന 60 മീറ്റർ ഭാഗമാണ്  ഇനിയും പൂർത്തീകരിക്കാൻ കഴിയാത്തത്. 

റോഡ് നിർമിക്കുമ്പോൾ ജനങ്ങൾക്ക് നടന്നു പോകാനുള്ള ഉള്ള വഴി പോലും  ഒരുക്കിക്കൊടുത്തിട്ടില്ലെന്നും   നാട്ടുകാർ പറയുന്നു. ബസ്സ്  സർവീസ് നിലവിലുള്ള റോഡ് പൂർണമായും അടച്ചിട്ട് നടത്തുന്ന പ്രവർത്തിയായതിനാൽ ഏറെ കാലതാമസം ഉണ്ടാക്കിയതിൽ  വകുപ്പ് മന്ത്രിക്ക് അടക്കം നാട്ടുകാർ പരാതി അയച്ചിട്ടുണ്ട്

Post a Comment

0 Comments