ഡോ.ഖാദർ മാങ്ങാടിന്റെ 'ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസിലർ പദവിയും' പ്രകാശിതമായി

LATEST UPDATES

6/recent/ticker-posts

ഡോ.ഖാദർ മാങ്ങാടിന്റെ 'ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസിലർ പദവിയും' പ്രകാശിതമായി

 



കാഞ്ഞങ്ങാട്: കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ:ഖാദർ മാങ്ങാടിൻ്റെ ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാൻസിലർ പദവിയും " എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം ഇന്ന് രാവിലെ കാഞ്ഞങ്ങാട് പ്രസ്സ് ഫോറത്തിൽ നടന്നു. പ്രശസ്ത കവി നാലാപ്പാടം പത്മനാഭന് ആദ്യ പ്രതി നൽകി കൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പ്രകാശനം നിർവ്വഹിച്ചു.

ആത്മ വിമർശനത്തിലൂന്നി അനുഭവങ്ങളുടെ കനൽചൂടുള്ള ചിത്രങ്ങളാണ് ഖാദർ മാങ്ങാടിൻ്റെ പുസ്തകത്തിലെന്ന് പ്രകാശനം നിർവഹിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി വ്യക്തമാക്കി.

നിഷ്കളങ്കവും, മറയില്ലാത്തതുമായ അനുഭവം പറച്ചിൽ ഒരു ബഷീറിയൻ ടച്ച് ഈ പുസ്തകത്തിന് നൽകുന്നതായി പുസ്തകം ഏറ്റുവാങ്ങിയ പ്രശസ്ത കവിയും, മാധ്യമ പ്രവർത്തകനുമായ നാലപ്പാടൻ പത്മനാഭൻ അഭിപ്രായപ്പെട്ടു.

പ്രസ് ഫോറം പ്രസിഡണ്ട് പ്രവീൺ കുമാർ ആധ്യക്ഷം വഹിച്ചു.

അരവിന്ദൻ മാണിക്കോത്ത് ബഷീർ ആറങ്ങാടി,

 അഡ്വ ടി കെ സുധാകരൻ  സുറാബ് നീലേശ്വരം പല്ലവ നാരായണൻ, സി പി ശുഭ രാഘവൻ കുളങ്ങര,

 ടി മുഹമ്മദ് അസ്ലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മാതൃഭൂമി പ്രതിനിധി ഇ.വി ജയകൃഷ്ണൻ സ്വാഗതവും ഗ്രന്ഥകർത്താവ് ഡോ. ഖാദർ മാങ്ങാട് നന്ദിയും പ്രകാശിപ്പിച്ചു.


Post a Comment

0 Comments