സ്വന്തം കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ; നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു

LATEST UPDATES

6/recent/ticker-posts

സ്വന്തം കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ; നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു

 കൊച്ചി: സ്വന്തം കുഞ്ഞിനെ കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. മഴുവന്നൂര്‍ തട്ടാംമുകളിലാണ് സംഭവം. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു.


രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. കുട്ടിയെ വളര്‍ത്താന്‍ നിവൃത്തിയില്ലെന്ന് പറഞ്ഞാണ് ആറ് വയസുള്ള ആണ്‍കുട്ടിയെ അമ്മ ബസ്സിനടിയിലേക്ക് വലിച്ചെറിഞ്ഞത്. ഇവര്‍ പ്രദേശത്ത വാടകവീട്ടില്‍ താമസിക്കുന്ന കുടുംബമാണ് എന്നാണ് അറിയുന്നത്. നാലുമക്കളുണ്ടെന്നും ഇവരെയൊക്കെ വളര്‍ത്താന്‍ പറ്റില്ലെന്ന് യുവതി പറഞ്ഞതുമായാണ് സൂചന. 

നാട്ടുകാര്‍ ചേര്‍ന്ന് സ്ത്രീയെ പൊലീസില്‍ ഏല്‍പിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments