ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയിൽ അനുമതി

LATEST UPDATES

6/recent/ticker-posts

ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്‌സിന് ഇന്ത്യയിൽ അനുമതി

 



ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി ലഭിച്ചു. വ്യാഴാഴ്‌ചയാണ് അനുമതി തേടി കമ്പനി അപേക്ഷ സമർപ്പിച്ചത്. ഹൈദരാബാദ് ആസ്‌ഥാനമായ ‘ബയോളജിക്കൽ ഇ’ എന്ന കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ വിതരണം ചെയ്യുക.


കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ കോവിഡ് വാക്‌സിനാണ് ജോൺസൺ ആൻഡ് ജോൺസൺ.


Post a Comment

0 Comments