രാജസ്ഥാനിലെ ജയ്പൂർ ജില്ലയിൽ ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉപകരണം പൊട്ടിത്തെറിച്ച് 15 വയസ്സുകാരൻ മരിച്ചു. കുട്ടി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
ജയ്പൂരിലെ ചോമു പ്രദേശത്തെ ഉദൈപുരിയ ഗ്രാമവാസിയായ രാകേഷ് നഗർ തന്റെ ബ്ലൂടൂത്ത് ഇയർഫോണുകൾ ഉപയോഗിച്ച് ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു, ഉപകരണം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
രാകേഷിനെ ഉടൻ തന്നെ സിദ്ധിവിനായക് ആശുപത്രിയിൽ എത്തിച്ചു, അവിടെ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നുവെന്ന്, ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. "ഒരുപക്ഷേ, രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമാണ് ... സംഭവത്തിന് ശേഷം ഹൃദയാഘാതം മൂലമാണ് യുവാവ് മരിച്ചത്."ഡോ. എൽ.എൻ. റുൻഡ്ല പറഞ്ഞു, സ്ഫോടനത്തിൽ യുവാവിന്റെ രണ്ട് ചെവികൾക്കും പരിക്കേറ്റിട്ടുണ്ട്.
0 Comments