കൊളവയൽ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം നാടക പ്രവർത്തകൻ എം.രഘുനാഥൻ അനുസ്മരണം നടത്തി

LATEST UPDATES

6/recent/ticker-posts

കൊളവയൽ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം നാടക പ്രവർത്തകൻ എം.രഘുനാഥൻ അനുസ്മരണം നടത്തി

 


കാഞ്ഞങ്ങാട്: കൊളവയൽ വിവേകാനന്ദ സാംസ്കാരിക കേന്ദ്രം നാടക പ്രവർത്തകൻ എം.രഘുനാഥൻ അനുസ്മരണം നടത്തി.

അരയിയിലെ വസതിയിൽ നടന്ന അനുസ്മരണ ചടങ്ങ് സി.കെ.വത്സൻ മുൻ കൗൺസിലർ ഉദ്ഘാടനം ചെയ്തു. നാരായണൻ മൂത്തൽ രഘു അനുസ്മരണ പ്രഭാഷണം നടത്തി. കലയിലൂടെ കൊളവയൽ പ്രദേശത്തിൻ്റെ മനസിലിടം നേടിയ നന്മയായിരുന്നു എം.ആർ.നാഥ് എന്നറിയപ്പെട്ട എം.രഘുനാഥനെന്ന് അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. രഘുനാഥ് ചികിത്സാ സഹായ നിധിയിലേക്ക് സാംസ്കാരിക കേന്ദ്രം സ്വരൂപിച്ച തുക മരണാനന്തര സഹായമായി കുടുംബാംഗങ്ങൾക്ക് കൈമാറി. സ്മൃതി ഫലകവും സമർപ്പിച്ചു രവീന്ദ്രൻ കൊളവയൽ അധ്യക്ഷത വഹിച്ചു. കെ.പി.കുമാരൻ, കെ.സുരേശൻ കാർത്തിക എന്നിവർ പ്രസംഗിച്ചു. രാമകൃഷ്ണൻ കൊത്തിക്കാൽ സ്വാഗതവും നിത്യാനന്ദ ക്ലബ് പ്രസിഡൻ്റ് ജയചന്ദ്രൻ നന്ദിയും പറഞ്ഞു

Post a Comment

0 Comments