കോഴിക്കോട്: മുസ്ലിം ലീഗ് വിവാദങ്ങളില്‍ പ്രതികരണവുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി തങ്ങള്‍. പാര്‍ട്ടിയാണ് വലുത്. ആരോടും വ്യക്തിവിരോധമില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒത്തു ഒരുമയോടെ പ്രവര്‍ത്തിക്കും. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സയ്യിദ് മുഈനലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആരോടും വ്യക്തി വിരോധമില്ല. പാര്‍ട്ടിയാണ് മുഖ്യം.പാര്‍ട്ടി ശക്തിപ്പെടുത്താന്‍ ഒരുമയോടെ പ്രവര്‍ത്തിക്കും.എല്ലാം കലങ്ങി തെളിയും. കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല. പ്രഥമ പരിഗണന പിതാവിന്റെ ആരോഗ്യ പരിപാലനത്തില്‍.
ജയ് മുസ്ലിം ലീഗ്.
സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍
0 Comments