ദുബായ്: മുൻ കേരള ടെന്നീസ് താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21) ദുബായിൽ ആത്‍മഹത്യ ചെയ്‌തു. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു.
നിരവധി ദേശീയ, സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ തൻവി പരിക്കേറ്റതിനെ തുടർന്ന് ടെന്നീസ് ലോകത്ത് നിന്ന് പിൻമാറിയിരുന്നു. മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന് രണ്ട് തവണ ശസ്‌ത്രക്രിയക്ക് വിധേയയായി. 17ആം വയസിൽ നട്ടെല്ലിനെ കൂടി ബാധിച്ചതോടെ ടെന്നീസ് ലോകത്ത് നിന്ന് പൂർണമായും പിൻമാറി. ഇതേതുടർന്ന് മാനസികമായി ബുദ്ധിമുട്ട് നേരിട്ടിരുന്നു. ദുബായ് ഹെരിയറ്റ് വാട്ട് ആൻഡ് മിഡിൽസെക്സ് കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ് ഡോ.സഞ്ജയ് ഭട്ടും മാതാവ് ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
0 Comments