സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ ഹരിത കോടതിയിലേക്ക്

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ ഹരിത കോടതിയിലേക്ക്

 



സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കാൻ ഹരിത നേതൃത്വത്തിൽ ആലോചന. നേതൃത്വത്തിന് പ്രവർത്തിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.


എം.എസ്.എഫ്. നേതാക്കൾക്ക് എതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിൻറെ ആവശ്യം തള്ളിയതിന് പിന്നാലെയാണ് ഹരിതയെ പിരിച്ചുവിട്ടത്. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. നിലവിലെ കമ്മിറ്റി കലഹരണപ്പെട്ടതാണ്, പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരും.


കടുത്ത അച്ചടക്കലംഘനത്തെ തുടർന്നാണ് നടപടിയെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കൾ പാർട്ടി അച്ചടക്കം തുടർച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും പിഎംഎ സലാം അറിയിച്ചു.


എം.എസ്.എഫ്. സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ. നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ പത്ത് നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിൻറെയും പ്രതികരണമെന്നായിരുന്നു ഹരിത നേതാക്കൾ പറഞ്ഞത്. 


പി.കെ. നവാസ് അടക്കമുള്ള നേതാക്കൾക്കെതിരെ നടപടി വേണമെന്ന ഹരിത നേതാക്കളുടെ ആവശ്യം ലീഗ് നേതൃത്വം അംഗീകരിച്ചില്ല. നടപടി നവാസിൻറെ ഖേദപ്രകടനത്തിൽ ഒതുങ്ങി.പാർട്ടിയാണ് പ്രധാനമെന്നും വിവാദങ്ങൾ ഇതോടെ അവസാനിക്കട്ടെയെന്നും ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ നവാസ് പറഞ്ഞു. എന്നാൽ ഈ വിശദീകരണത്തിൽ ഹരിത നേതാക്കൾ തൃപ്തരായില്ല. പ്രശ്നം പരിഹരിച്ചെന്ന് ലീഗ് നേതൃത്വം അറിയിച്ചെങ്കിലും ഹരിത നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിച്ചില്ല. പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.

Post a Comment

0 Comments