ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡന പരാതി; യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡന പരാതി; യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു



പയ്യന്നൂര്‍: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡന പരാതിയുമായി യുവതി. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ 18കാരിയാണ് മട്ടന്നൂര്‍ 19ാം മൈല്‍ സ്വദേശിയായ 23കാരനും ബന്ധുക്കള്‍ക്കുമെതിരേ പരാതി നല്‍കിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട യുവതി ഇക്കഴിഞ്ഞ ജൂലായ് ഒമ്പതിനാണ് പ്രണയിച്ച് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ടുമാസം തികയുന്നതിന് മുമ്പേ ഇതര സമുദായത്തില്‍പ്പെട്ട യുവാവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ഇക്കഴിഞ്ഞ 21ന് യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് പോലിസില്‍ പരാതിയുമായി എത്തിയത്. കേസെടുത്ത വിവരമറിഞ്ഞതോടെ യുവാവ് വിഷം കഴിച്ച് ആത്മഹത്യക്കൊരുങ്ങിയതായും കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായും പയ്യന്നൂര്‍ പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രനാണ് കേസന്വേഷണ ചുമതല.

Post a Comment

0 Comments