കാഞ്ഞങ്ങാട്: ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ കലോത്സവം (ആർടിസ്ട്രി - 21 ) ലോഗൊ പ്രകാശനം ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് സുബൈർ ബ്രിട്ടീഷ് സ്കൂൾ ഹെഡ് ഗേൾ ആയിശത്ത് ഹിശാനക്ക് കൈമാറി പ്രകാശന ചെയ്തു.
സെപ്റ്റംബർ 29 ,30 ഒക്ടോബർ 1തീയതികളിലായി നടക്കുന്ന കലോത്സവ പരിപാടിയിൽ നാല് ഗ്രൂപുകളായി അഞ്ച് വേദികളിൽ അൻപതോളം മത്സരങ്ങളിൽ നാന്നൂറ്റി അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന കലാപരിപാടികളുടെ വിജയത്തിനായി എട്ട് കോഡിനേറ്റർമാരുടെയുo ഇരുപത് ലീഡർ മാരുടെയും നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സി എച്ച് ഹുസൈൻ,പ്രിൻസിപ്പാൾ ഇൻസാഫ് അശ്അരി,മുസ്തഫ ഹുദവി,അനിൽകുമാർ , ജാഫിദ ബേങ്ങച്ചേരി തുടങ്ങിയവർ സംബന്ധിച്ചു
0 Comments