റഷ്യയിൽ അപകടത്തിൽപ്പെട്ട ക്യാമറാമാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മലഞ്ചെരുവിൽനിന്ന് വീണ് മന്ത്രിക്ക് ദാരുണാന്ത്യം. അത്യാഹിതവകുപ്പു മന്ത്രി യെവ്ഗെനി സിനിചെവ് (55) ആണ് മരണപ്പെട്ടത്. ആർട്ടിക് പ്രദേശത്ത് നടന്ന പരിപാടിക്കിടയിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അത്യാഹിതവകുപ്പു മന്ത്രി യെവ്ഗെനി സിനിചെവ് അപകടത്തിൽപ്പെടുകയായിരുന്നെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വിവിധ സേനാവിഭാഗങ്ങളുടെ അഭ്യാസപരിപാടി നടക്കുന്നതിനിടെ മലഞ്ചെരുവിന്റെ അരികിൽ നിൽക്കുകയായിരുന്നു സിനിചെവും ക്യാമറാമാനും. പെട്ടെന്ന് ക്യാമറാമാൻ കാൽവഴുതി വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കൂടയുള്ളവർക്ക് മനസ്സിലാകുന്നതിന് മുമ്പ് തന്നെ സിനിചെവ് ക്യാമറാമാനെ രക്ഷിക്കാനായി എടുത്ത് ചാടി. ചാട്ടത്തിനടയിൽ യെവ്ഗെനി പാറയിൽ ഇടിച്ച് മരിക്കുകയായിരുന്നു.
0 Comments