അറിവുകൾ ആദരവോടെ നേടുന്നതാകണം: പകര ഉസ്താദ്

അറിവുകൾ ആദരവോടെ നേടുന്നതാകണം: പകര ഉസ്താദ്

 


മാണിക്കോത്ത്: ഇന്ന് അറിവ് നേടാനുള്ള വാതായനങ്ങൾ മലർക്ക് തുറന്ന് നമുക്ക് ലഭിക്കുന്ന ഓൺലൈൻ, ഓഫ് ലൈൻ അവസരങ്ങൾ നാം ആദരവോടെയും , മര്യാദയോടെയും സായത്തമാക്കിയാൽ മാത്രമേ നമ്മുടെ അറിവ് കൊണ്ട് സമൂഹത്തിന് ഉപകരിക്കുകയുള്ളൂ എന്ന്  പകര മുഹമ്മദ് അഹ്സനി  ഉൽബോധിപ്പിച്ചു.

അറിവ് വീണ്ടും വീണ്ടും കേൾക്കുമ്പോളും ആദ്യ തവണ കേൾക്കുന്ന അതേ മനോഭാവത്തോടെ കേൾക്കൽ  അറിവിനോടുള്ള ബഹുമാനത്തിൽ പെട്ടതാണെന്നും ആദരവും മര്യാദയും ഇല്ലാതെ  നേടുന്ന അറിവ് വിപരീത ഫലം ചെയ്യുമെന്നും  ഉസ്താദ് ഓർമിപ്പിച്ചു.

മാണിക്കോത്ത്  ഹാദി അക്കാദമി കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിൽ നസ്വീഹ ആത്മീയ സംഗമത്തിന്   നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം . 

ഗുരുമുഖങ്ങളിൽ നിന്ന് പാരമ്പര്യമായി തുടർന്നു പോരുന്ന അൽ മുസൽസലു ബിൽ അവ്വലിയ്യ പുതിയ ബാച്ചിന് ഉസ്താദ് കൈമാറി. ഹാദി അക്കാദമിയിൽ നടന്ന ആത്മീയ സംമത്തിന് അക്കാദമി ചെയർമാൻ സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. മുഹ്യിദ്ധീൻ സഅദി കുഴിപ്പുറം ,യൂസുഫ് സഅദി മാണിക്കോത്ത്, ലതീഫ് അഹ്സനി അൽ ബാഖവി കുഴിമണ്ണ, സൈനുദ്ധീൻ ബാഖവി പകര, ഹംസ അസ്ഹരി പുല്ലാ
ര, താജുദ്ധീൻ അഹ്സനി പെരുവള്ളൂർ പങ്കെടുത്തു.


Post a Comment

0 Comments