മാണിക്കോത്ത് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണം: അജാനൂര്‍ ലോക്കല്‍ സമ്മേളനം

മാണിക്കോത്ത് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണം: അജാനൂര്‍ ലോക്കല്‍ സമ്മേളനം

 



കാഞ്ഞങ്ങാട്:  മാണിക്കോത്ത് റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന് അജാനൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കൂര്‍മ്മല്‍ എഴുത്തച്ഛന്റെ പേരില്‍ ജന്മസ്ഥലമായ പടിഞ്ഞാറേക്കരയില്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.


മാണിക്കോത്ത് ടി.കുഞ്ഞുണ്ണി നഗറില്‍ നടന്ന സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.പി ബാലന്‍ സ്വാഗതം പറഞ്ഞു,

വി.വി.കുഞ്ഞിക്കണ്ണന്‍ പതാക ഉയര്‍ത്തി. ടി.പി.രാജേഷ് രക്ത സാക്ഷി പ്രമേയവും അശോകന്‍ മാണിക്കോത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. മനോജ് കാരക്കുഴി കെ.വിശ്വനാഥന്‍, സി.എം.സൈനബ,  എം.ബാലകൃഷ്ണന്‍,

എം.ബാലന്‍ മാസ്റ്റര്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.


സിപിഎം ജില്ലാകമ്മിറ്റി അംഗം എം.പൊക്ലന്‍ ഏരിയ കമ്മിറ്റി അംഗങ്ങളായ മൂലക്കണ്ടം പ്രഭാകരന്‍, പി.ദാമോദരന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, ദേവീ രവീന്ദ്രന്‍, ശിവജി വെള്ളിക്കോത്ത്, കാറ്റാടി കുമാരന്‍, കെ.സബീഷ് എന്നിവര്‍

സംസാരിച്ചു.


സമ്മേളനത്തിന്റെ ഭാഗമായി ലോക്കല്‍ കമ്മിറ്റി വിഭജിച്ച്് അജാനൂര്‍, കിഴക്കുംകര എന്നീ രണ്ടു ലോക്കല്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. കിഴക്കുംകര 11 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്ത. ലോക്കല്‍ സെക്രട്ടറിയായി എം.വി.രാഘ വനെ തെരഞ്ഞെടുത്തു.


പൊതു സമ്മേളനം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിറാജ് മട്ടന്നൂര്‍, എം.പൊക്ലന്‍,

കാറ്റാടി കുമാരന്‍, ചെറാക്കോട്ട്, കുഞ്ഞിക്കണ്ണന്‍, ശിവജി വെള്ളിക്കോത്ത്, കെ.പി.ബാലന്‍, അശോകന്‍ മാണിക്കോത്ത് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments