വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി

LATEST UPDATES

6/recent/ticker-posts

വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമക്കള്‍ കക്ഷി

 



നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് തീവ്രഹിന്ദു സംഘടനയായ ഹിന്ദുമക്കള്‍ കക്ഷി. സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമ ലിംഗ തേവരെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഹിന്ദു മക്കള്‍ കക്ഷി നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു ചവിട്ടിന് 1,001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി അര്‍ജുന്‍ സമ്പത്താണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബംഗളൂരു എയര്‍പോര്‍ട്ടില്‍ വച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണമുണ്ടാകുന്നത്. നടന്നു പോകുന്ന വിജയ് സേതുപതിയെ പിന്നില്‍ നിന്ന് ഒരാള്‍ ചവിട്ടുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് നടനെതിരെ വീണ്ടും ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത്.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാല്‍ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവര്‍ അയ്യ എന്നാല്‍ കാള്‍ മാര്‍ക്‌സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്. ഇതില്‍ പ്രകോപിതരായാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ വിവാദപ്രസ്താവന.

Post a Comment

0 Comments