മുന്‍ മിസ് കേരള ഉള്‍പ്പെടെ മരിച്ച കേസ്; ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു

LATEST UPDATES

6/recent/ticker-posts

മുന്‍ മിസ് കേരള ഉള്‍പ്പെടെ മരിച്ച കേസ്; ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു

 



കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ അപകടത്തില്‍ 3 പേര്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള ഹോട്ടലില്‍ അന്വേഷണ സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തു.


എന്നാല്‍, ഹാര്‍ഡ് ഡിസ്‌കിന്റെ പാസ്‌വേര്‍ഡ് അറിയില്ലെന്നാണ് ഹോട്ടല്‍ അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. ദൃശ്യങ്ങള്‍ അടുത്ത ദിവസം പൊലീസ് വിശദമായി പരിശോധിക്കും.


ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുന്‍ മിസ് കേരള അടക്കം മുന്നുപേര്‍ വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ചത്. അമിതമായി മദ്യപിച്ചിരുന്നതായി വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂര്‍ സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ മൊഴി നല്‍കിയിരുന്നു.


നേരത്തെ, നിശ്ചിതസമയം കഴിഞ്ഞും മദ്യവില്‍പ്പന നടത്തിയതിന്് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് തൊട്ടടുത്ത ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലഹരിമരുന്ന് വിതരണം എന്ന സംശയത്തിന്റെ പേരില്‍ എക്‌സൈസും പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്ര എജന്‍സികളും ഇവിടെ പരിശോധനയ്‌ക്കെത്തിയതാണ്. എന്നാല്‍ ഈ ഡിജെ പാര്‍ട്ടിയെക്കുറിച്ച് പ്രതികരിക്കാന്‍ ഹോട്ടലുടമ തയാറായില്ല.

Post a Comment

0 Comments