എം.എം.നാസറും ടി.ഹംസ മാസ്റ്ററും കൈവെച്ച മേഖലകളില്‍ വ്യക്തിത്വം അടയാളപ്പെടുത്തി : അനുസ്മരണ സമ്മേളനം

LATEST UPDATES

6/recent/ticker-posts

എം.എം.നാസറും ടി.ഹംസ മാസ്റ്ററും കൈവെച്ച മേഖലകളില്‍ വ്യക്തിത്വം അടയാളപ്പെടുത്തി : അനുസ്മരണ സമ്മേളനം

 



കാഞ്ഞങ്ങാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെച്ച് ഗള്‍ഫിലും നാട്ടിലും ജാതി-മത-ഭാഷ-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസമില്ലാതെ സര്‍വ്വരുടെയും സ്‌നേഹാദരവ് ഏറ്റുവാങ്ങിയ എം.എം.നാസറും സര്‍ക്കാര്‍ സര്‍വ്വീസിലും പൊതുസമൂഹത്തിലും സമര്‍പ്പിത സേവനം നടത്തി ആദരവ് നേടിയ ടി.ഹംസ മാസ്റ്ററും കൈവെച്ച മുഴുവന്‍ മേഖലകളിലും തങ്ങളുടെ വ്യക്തിത്വം അടയാളപ്പെടുത്തിയതായി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു.


മുസ്ലിം യതീംഖാന ഭരണസമിതിയും സി.എച്ച്.മുഹമ്മദ്‌കോയ സ്മാരക എഡ്യുക്കേഷന്‍ സൊസൈറ്റിയും ചേര്‍ന്ന് യതീംഖാന ഹാളില്‍ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി.കുഞ്ഞാമദ്ഹാജി പാലക്കി ഉദ്ഘാടനം ചെയ്തു. യതീംഖാന പ്രസിഡന്റ് സി.കുഞ്ഞബ്ദുള്ളഹാജി അധ്യക്ഷത വഹിച്ചു. എം.എം.അബൂബക്കര്‍ഹാജി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.


മുബാറക് ഹസൈനാര്‍ഹാജി, ബി.എം.കുഞ്ഞബ്ദുള്ള, തെരുവത്ത് മൂസഹാജി, എ.പി.ഉമ്മര്‍, ബഷീര്‍ വെള്ളിക്കോത്ത്, ടി.മുഹമ്മദ് അസ്‌ലം, ബി.എം.മുഹമ്മദ്കുഞ്ഞി, യൂസഫ്ഹാജി അരയി, സി.എം.ഖാദര്‍ഹാജി. കരീം കള്ളാര്‍, യു.വി.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.

Post a Comment

0 Comments