നില ഗുരുതരം; കെപിഎസി ലളിതയ്‌ക്ക്‌ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി ദാതാവിനെതേടി മകളുടെ കുറിപ്പ്‌

LATEST UPDATES

6/recent/ticker-posts

നില ഗുരുതരം; കെപിഎസി ലളിതയ്‌ക്ക്‌ കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി ദാതാവിനെതേടി മകളുടെ കുറിപ്പ്‌

 


കൊച്ചി: നടി കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. അടിയന്തിരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കു വേണ്ടി ദാതാവിനെ തേടുകയാണ് ഇപ്പോള്‍ ബന്ധുക്കള്‍. ദാതാവിനെ തേടിയുള്ള മകൾ ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സിനിമാ മേഖലയിലെ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നുണ്ട്‌. ചികിത്സക്കായി സംസ്ഥാന സര്‍ക്കാരും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.


കെപിഎസി ലളിത ലിവർ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്ന്‌ മകൾ ശ്രീക്കുട്ടിയുടെ കുറിപ്പിൽ പറയുന്നു. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരൾ മാറ്റിവയ്‌ക്കൽ ആവശ്യമാണ്. രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം.

Post a Comment

0 Comments