ശനിയാഴ്‌ച, നവംബർ 20, 2021

 



കാഞ്ഞങ്ങാട്: കാലഹരണപ്പെട്ട ചിന്താഗതികൾക്കപ്പുറത്ത് ലോകത്ത് മാറിവരുന്ന നൂതന വിദ്യകളും, സാധ്യതകളും കണ്ടെത്താൻ പൊതു സമൂഹം, പ്രത്യേകിച്ച് യുവാക്കൾ തയ്യാറാകണമെന്ന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകൻ ജെസിഐ ഇന്ത്യയുടെ മുൻ ദേശീയ അധ്യക്ഷൻ രവിശങ്കർ പറഞ്ഞു. പുതിയ ലോകത്ത് ജീവിക്കണമെങ്കിൽ ആധുനിക ലോകത്തിനൊപ്പം നമ്മുടെ ചിന്താ ശേഷിയും വളരണം. ജെ സി ഐ ഇന്ത്യയുടെ സീനിയർ മെമ്പർമാരുടെ കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളും മാഹിയും ഉൾപ്പെടുന്ന മേഖല 18ൻ്റെ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല ചെയർമാൻ അബ്ദുൽ നാസ്സർ അധ്യക്ഷനായിരുന്നൂ. മുൻ ദേശീയ അധ്യക്ഷൻ അനിഷ് സി മാത്യു, സീനിയർ മെമ്പർസ് അസോസിയേഷൻ ദേശീയ ഉപാദ്ധ്യക്ഷൻ പ്രമോദ് കുമാർ, സജിത്ത് കുമാർ വി കെ, സമീർ കെ ടി, ജെയ്സൺ തോമസ്, സത്യ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. കെ നാഗേഷ് സ്വാഗതവും സജിത്ത് പലേരി നന്ദിയും പറഞ്ഞു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ