കടന്നല്‍ കുത്തേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

LATEST UPDATES

6/recent/ticker-posts

കടന്നല്‍ കുത്തേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

 


ബേക്കൽ : കടന്നല്‍ കുത്തേറ്റ് ചികില്‍സയിലായിരുന്ന മല്‍സ്യത്തൊഴിലാളിയായ സ്ത്രീ  മരിച്ചു. ബേക്കല്‍ പൊലിസ് സ്‌റ്റേഷന് മുന്‍വശത്ത് താമസിക്കുന്ന പരേതനായ കൊന്തന്റെ ഭാര്യ പാറു(70)ആണ് തിങ്കളാഴ്ച പുലര്‍ച്ചെ മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ വെച്ച് മരണപ്പെട്ടത്. ഈ മാസം പതിനാലാം തിയ്യതി  കളനാട് ഭാഗങ്ങളിലെ വിടുകളിൽ  മല്‍സ്യ വില്‍പന കഴിഞ്ഞ് മടങ്ങുമ്പോഴാണ് കടന്നല്‍ കുത്തേറ്റത്. പരിവാസികൾ  ഉടനെ  ഇവരെ  ഉദുമ നഴ്‌സിങ് ഹോമിലും തുടർന്ന് കാസര്‍ കോട് കെയര്‍വേയല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മൂന്ന് ദിവസം മുമ്പാണ് മംഗലാപുരം ആസ്പത്രിയി ലെക്ക് മാറ്റിയത്. മക്കള്‍: ശ്രീമതി, സരോജിനി, സതീശന്‍(മൂവരും മല്‍സ്യ ത്തൊഴിലാളികള്‍), മരുമക്കള്‍: മോഹനന്‍, രാഘവന്‍, സ ഹോദരങ്ങള്‍: കുമ്പ, മുകുന്ദന്‍(കാഞ്ഞങ്ങാട്), വാമനന്‍, ദിവാകരന്‍(കാസര്‍കോട്), പരേതനായ കിട്ടന്‍.

Post a Comment

0 Comments