കാഞ്ഞങ്ങാട്: തിങ്കളാഴ്ച അതിഞ്ഞാല്‍ കോയപള്ളിയില്‍ കെ.എസ്.ടി.പി റോഡില്‍ അപകടത്തില്‍ മരിച്ച ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഥ്‌വാജിന് കണ്ണീരോടെ വിട. ജില്ലാ ആസ്പത്രിയില്‍ നിന്നും പോസ്റ്റ് മോര്‍ട്ടംം നടത്തിയ മൃത ദേഹം തോയമ്മല്‍ ബനാത്ത് വാല മയ്യത്ത് പരിപാലന കേന്ദ്രത്തില്‍ വെച്ച് കുളിപ്പിച്ചതിന് ശേഷം ആറങ്ങാടി യൂത്ത് വോയ്‌സിന്റെ ആംബുലന്‍സില്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡി റ്റോറിയത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചു. അവിടെ മയ്യത്ത് നമസ്‌കാരവും നടത്തി.
ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഡോ.എം.എ അബ്ദുല്‍ ഹഫീസ്, ചെയര്‍മാന്‍ എം.ബി.എം അഷ്‌റഫ്, യത്തീംഖാന പ്രസിഡന്റ് സി.കെ കുഞ്ഞബ്ദുല്ല, ജന.സെക്രട്ടറി മുബാറക് ഹസൈനാര്‍ ഹാജി, അഹമ്മദ് കിര്‍മാണി, എ.കെ നസീര്‍, പി.ടി.എ പ്രസിഡന്റ് അബ്ദുറഹ്മാന്‍, പഞ്ചായത്ത് വാര്‍ഡ് മെംബര്‍മാരായ സി.എച്ച് ഹംസ, കുഞ്ഞാമിന, ഇബ്രാഹിം ആവിക്കല്‍, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.രാജ് മോഹന്‍, അഡ്വ.അപ്പുക്കുട്ടന്‍, ഡി.സി.സി സെക്രട്ടറി പി.വി സുരേഷ്, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, ഡി.ഇ.ഒ ഭാസ്‌കരന്‍, എം ഹമീദ് ഹാജി, പി.എം ഹസൈനാര്‍, ഷംസുദ്ധീന്‍ കൊളവയല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപല്‍ പി.വി സുധ, ഹെഡ്മാസറ്റര്‍ ഷാജി മോള്‍ ലൂക്കോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രിയ കുട്ടുക്കാരന്റെ മൃത ദേഹത്തിനിരികില്‍ വേദനയോടെ വിദ്യാര്‍ഥികള്‍ ഒരു നോക്ക് കാണാനായി നിന്നു. പഠിപ്പിച്ച അധ്യാപകരും വേദന കടിച്ചമര്‍ത്തി നിന്നു. ഇക്ബാല്‍ ജുമാ മസ്ജിദ് ഖത്തീബ് ഷംസുദ്ധീന്‍ സഅദിയുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്‌കാരവും ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നു. തുടര്‍ന്ന് അജാനൂര്‍ കടപ്പുറം പാലായിലുള്ള മിഥ് വാജ് താമസിക്കുന്ന വീട്ടിലെത്തിച്ച മൃതദേഹം അവിടെ നിന്ന് ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെ പാലായി ജൂമാ മസ്ജിദില്‍ കബറടക്കി.
0 Comments