കാഞ്ഞങ്ങാട്: തിങ്കളാഴ്ച രണ്ട് മരണങ്ങള്‍ സംഭവിച്ച അതിഞ്ഞാല്‍ കോയപള്ളി പരിസരത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ പൊലിസ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ കോയപളളി കമ്മിറ്റി ഭാരവാഹികളുടെയും ഇടപെടലിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ.വി ബാലകൃഷ്ണന്‍ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. ഇന്നലെ മുതല്‍ ട്രാഫിക്ക് നിയന്ത്രണത്തിനായി ഒരു പൊലിസുകാര നെയും നിയമിച്ചിട്ടുണ്ട്. ഈ റോഡിലൂടെ അമിത വേഗതയില്‍ വാഹനങ്ങള്‍ പോകുന്നതാണ് ഇവി ടെയുള്ള പ്രധാന പ്രശ്‌നം. അതു കൊണ്ട് തന്നെ വേഗത നിയന്ത്രിക്കാന്‍ സംവിധാനങ്ങളുണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
0 Comments