ശക്തമായ പൊലിസ് സന്നാഹത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് നടന്നു

LATEST UPDATES

6/recent/ticker-posts

ശക്തമായ പൊലിസ് സന്നാഹത്തില്‍ കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് നടന്നു



കാഞ്ഞങ്ങാട്: ശക്തമായ പൊലിസ് സന്നാഹത്തില്‍ മുപ്പതാം വാര്‍ഡ് മുനിസിപാലിറ്റി ഉപതിരഞ്ഞെടുപ്പ് നടന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി.ഡോ.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്, ചന്തേര ,നീലേശ്വരം ,രാജപുരം ,ബദിയഡുക്ക സിഐമാരായ കെ.പി.ഷൈന്‍ ,പി.നാരായണന്‍ ,ശ്രീ ഹരി ,വി.ഉണ്ണികൃഷ്ണന്‍ തുടങ്ങി എഴുപത് ഓളം പോലീസുകാരും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.

മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സ്‌കൂളിലാണ്  വോട്ടെടുപ്പ്.1120 വോട്ടാര്‍മാരാണ് വാര്‍ഡില്‍ ഉള്ളത്.

യുഡിഎഫിലെ കെ.കെ.ബാബു, ഇടതുമുന്നണിയിലെ കെ.വി.സുഹാസ്, എന്‍ഡിഎയിലെ ടി.വി.പ്രശാന്ത് എന്നിവരാണ് സ്ഥാനാര്‍ഥികള്‍. വാര്‍ഡ് കൗണ്‍സിലറായിരുന്ന ബിനീഷ്‌രാജ് കഴിഞ്ഞ ഏപ്രില്‍ മൂന്നിന് നിര്യാതനായ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബിനീഷ് രാജ് 161 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ട്. ഇവിടെ ശക്തമായ പ്രചരണമാണ് യു.ഡി.എഫ് നടത്തിയത്. ഒരിക്കല്‍ കൂടി വിജയം നേടാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്.

Post a Comment

0 Comments