പോലീസ് സംഘത്തെ കണ്ട് ഓട്ടോറിക്ഷയില്‍ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

പോലീസ് സംഘത്തെ കണ്ട് ഓട്ടോറിക്ഷയില്‍ തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

 


കാഞ്ഞങ്ങാട്: തോക്കുമായി നായാട്ടിന് പോകുന്നതിനിടയില്‍ പോലീസ് സംഘത്തെ കണ്ട് ഓട്ടോയില്‍ നിന്നും ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍.  ബളാല്‍ ചീര്‍ക്കയം സ്വദേശി  മൗഗ്ലി നാരായണനെ (46 ) യാണ് ചിറ്റാരിക്കാല്‍ സി ഐ. എ ഒ .സിബിയുടെ നേതൃത്വത്തില്‍  എസ്.ഐമാരായ  കെ പി രമേശന്‍, രവീന്ദ്രന്‍, ഭാസ്‌കരന്‍ നായര്‍ എന്നിവരുടെ  നേതൃത്വത്തില്‍   പയ്യന്നൂരില്‍ നിന്നും അറസ്റ്റ് ചെയ്തു .ഈ മാസം 3ന് വൈകിട്ട്

ഓട്ടോറിക്ഷയില്‍ ലൈസന്‍സില്ലാത്ത നാടന്‍തോക്ക് കൊണ്ടുപോകുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചിറ്റാരിക്കാല്‍ എസ്‌ഐ രവീന്ദ്രനും സംഘവും ചീര്‍ക്കയത്ത് വെച്ച് ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പോലീസിനെ കണ്ടയുടന്‍ തോക്ക് ഉപേക്ഷിച്ച്  പ്രതി രക്ഷപ്പെട്ടത്.

Post a Comment

0 Comments