കാഞ്ഞങ്ങാട് നഗരസഭ 30-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിജയിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭ 30-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് വിജയിച്ചു

 


കാഞ്ഞങ്ങാട്: നഗരസഭയിലെ 30-ാം വാർഡായ   ഒഴിഞ്ഞവളപ്പ്  നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സിറ്റ് നിലനിർത്തി. യു ഡി എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ കെ.കെ.ബാബുവിനാണ് വിജയം എൽ ഡി എഫ് സ്ഥാനാർത്ഥി സി പി എമ്മിലെ കെ.വി.സുഹാസിനെയാണ് പരാജയപ്പെടുത്തിയത്. ബി ജെ പി സ്ഥാനാർത്ഥി ടി.വി.പ്രശാന്തൻ മൂന്നാം സ്ഥാനത്തായി.കോൺഗ്രസ്സ് റിബൽസ്ഥാനാർത്ഥിയായി മൽസരിച്ച കെ.പി.മധുവിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. കെ.കെ.ബാബുവിന്റെ അപരനായ സ്വതന്ത്ര സ്ഥാനാർത്ഥി എ ബാബുവും മൽസര രംഗത്തുണ്ടായിരുന്നു..രാവിലെ 10 മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. എൽ ഡി എഫിലെ സി പി എം സ്ഥാറാർത്ഥിയാണ് രണ്ടാംസ്ഥാനത്ത്. 80.7%ആയിരുന്നു പോളിങ്ങ് രേഖപ്പെടുത്തിയത്. ആകെ 1220 വോട്ടർമാരിൽ 985 പേർ വോട്ടു രേഖപ്പെടുത്തിയിരുന്നു. ഇതിൽ 407 പേർ പുരുഷന്മാരും 578 പേർ സ്ത്രീകളുമായിരുന്നു. കനത്ത പോലീസ് സുരക്ഷയിലായിരുന്നുവോട്ടെണ്ണൽ സീറ്റ് നിലനിർത്തിയത് കോൺഗ്രസ്സിനും യുഡിഎഫിനും ആശ്വാസമായി കോൺഗ്രസ്സ് സ്ഥാനാർത്ഥിക്ക് 417ളം സി പി എമ്മിന് 301 ബി ജെ പി 248 എന്നിങ്ങനെയാണ് വോട്ട് നില. കോൺ. റിബൽ മധുവിന് 7ഉം  അപരൻ മധുവിന് 12 ഉം വോട്ട് കിട്ടി. അസാധു വില്ല. 116 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ്സിന്റെ വിജയം


Post a Comment

0 Comments