ഗോ പൂജയ്ക്കിടെ പശു സ്വർണമാല വിഴുങ്ങി ; മാല പുറത്തെടുക്കാൻ ശസ്ത്രക്രിയ

LATEST UPDATES

6/recent/ticker-posts

ഗോ പൂജയ്ക്കിടെ പശു സ്വർണമാല വിഴുങ്ങി ; മാല പുറത്തെടുക്കാൻ ശസ്ത്രക്രിയ




ബെംഗളൂരു: ദീപാവലി ഇന്ത്യയിലെ വലിയ ആഘോഷങ്ങളിലൊന്നാണ്. വിശേഷ ദിവസമായതിനാൽ വിവിധ പൂജകളും ഈ സമയത്ത് നടക്കും. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ​ഗോ പൂജ. കർണാടകയിലെ ഹീപാൻഹള്ളിയിലെ സിർസി താലൂക്കിൽ നടന്ന ഇത്തരം പൂജയ്ക്കിടെ ഉടമസ്ഥന് വെട്ടിലാക്കിയിരിക്കുകയാണ് പശു. പൂജയ്ക്കിടെ ഏകദേശം 80,000 രൂപ വിലയിലുള്ള സ്വർണമാലയാണ് പശു വിഴുങ്ങി. ഉടമസ്ഥനാണെങ്കിൽ ഇക്കാര്യം മനസിലായതുമില്ല.പൂജയ്ക്കിടെ സ്വർണമാല പശുവിനെ അണിയിക്കുന്ന രീതിയുണ്ട്. ഇത്തരത്തിൽ മാല അണിയിക്കുകയും ചെയ്തു. 20 ​ഗ്രാം തൂക്കമുള്ള മാലയായിരുന്നു അണിയിച്ചത്. പൂജ പൂർത്തിയാക്കിയ ശേഷം ഉടമസ്ഥൻ മാല അഴിച്ച് സമീപത്തു തന്നെ വെക്കുകയും ചെയ്തു. പിന്നീടുള്ള തിരക്കുകൾക്കിടയിൽ മാലയുടെ കാര്യം ഇയാൾ മറന്നു. എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയ ശേഷമാണ് സ്വർണമാല വീട്ടുടമസ്ഥൻ അന്വേഷിക്കുന്നത്.


പൂജ നടന്ന സ്ഥലവും അലമാരകളും ഉൾപ്പെടെ വീട് മുഴുവൻ അരിച്ചുപെറുക്കിയിട്ടും മാലയുടെ പൊടി പോലും കണ്ടെത്താനായില്ല. സംശയം സ്വഭാവികമായി പശുവിലേക്കും നീണ്ടു. മാലയ്ക്കായി ദിവസവും പശുവിന്റെ ചാണകം വീട്ടുകാർ പരിശോധിച്ചു. എന്നാൽ മാലയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ​ഗൃഹനാഥ പശു മാല വിഴുങ്ങിയെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ വീട്ടുകാർ മൃ​ഗ ഡോക്ടറുടെ സഹായം തേടി. മെറ്റൽ ഡിക്ടർ ഉപയോ​ഗിച്ചുള്ള പരിശോധനയിൽ മാല പശുവിന്റെ വയറ്റിൽ കണ്ടെത്തി.ദിവസങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ മാല പുറത്തെടുക്കുകയും ചെയ്തു. എന്നാൽ മാലയ്ക്ക് രണ്ട് ​ഗ്രാം തൂക്കം കുറവായിരുന്നു. മാലയുടെ ഒരു ഭാ​ഗം പശുവിന്റെ വയറിൽ കുടുങ്ങി കിടക്കുകയാണെന്നും സംശയമുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിച്ചു വരുന്നതായി ​ഗൃഹനാഥൻ വ്യക്തമാക്കി.


Post a Comment

0 Comments