പെരിയ ഇരട്ട കൊലക്കേസിലെ പ്രതിയോടൊപ്പം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പ്രതികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് വിവാദമായി

LATEST UPDATES

6/recent/ticker-posts

പെരിയ ഇരട്ട കൊലക്കേസിലെ പ്രതിയോടൊപ്പം സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പ്രതികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് വിവാദമായി

 


കാഞ്ഞങ്ങാട്:  പെരിയ ഇരട്ട കൊലപാതക കേസിലെ ജാമ്യത്തിലുള്ള പ്രതിയുമായി കഴിഞ്ഞ ദിവസം എംഎല്‍എ പ്രതികളുടെ  വീടുകളിലെത്തിയത് വീണ്ടും വിവാദമാകുന്നു. ഇത് ദൃശ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിട്ടുണ്ട്. ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പുവാണ് കേസിലെ പതിനാലാം പ്രതിയായ ബാലകൃഷ്ണനുമായി കേസിലെ പ്രതികളുടെ വീടുകളിലെത്തിയത്. നേരത്തെ പെരിയ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം എ.ബാലകൃഷ്ണനുമൊത്താണ് കഴിഞ്ഞ ദിവസം റിമാന്റില്‍ കഴിയുന്ന പ്രതികളുടെയും ചില സാക്ഷികളുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പതിനാലാം പ്രതിയായ ബാലകൃഷ്ണന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കേസിലെ മറ്റു പ്രതികളായ മുന്‍എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് കെ.മണികണ്ഠന്‍ അടക്കം എട്ട് പ്രതികളോട് ഈ മാസം 15ന് എറണാകുളം സിബിഐയുടെ സിജെഎം കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത കെ.മണികണ്ഠന്‍ 'എ' ബാലകൃഷ്ണന്‍. മണി എന്നിവര്‍ ജാമ്യം നേടിയിരുന്നു. സാക്ഷികളില്‍ സി പി എം പ്രവര്‍ത്തകരടക്കമുള്ള തിനാല്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനാണ് എം എല്‍ എ യുടെ നേതൃത്വത്തില്‍ കൊലക്കേസ് പ്രതിയടക്കം കൂട്ടുപ്രതികളുടെ വീടുകളില്‍ പോയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സി.പി.എം ജില്ല സെക്രട്ടറി എംവി ബാലകൃഷ്ണന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ കെ.പി സതീഷ് ചന്ദ്രന്‍ എന്നിവരും പ്രതികളുടെ വീടുകളിലെത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് എം എല്‍ എ യും കൊലക്കേസ് പ്രതിയുമായ ഏരിയാ കമ്മിറ്റിയംഗം വീടുകളിലെത്തിയത്.

Post a Comment

0 Comments