പി.എ ഇബ്രാഹിം ഹാജിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഹൈദരലി തങ്ങൾ

പി.എ ഇബ്രാഹിം ഹാജിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഹൈദരലി തങ്ങൾ



കാഞ്ഞങ്ങാട്: വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവത്തകനുമായ പള്ളിക്കര  പി.എ ഇബ്രാഹിം ഹാജിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഹൈദരലി തങ്ങൾ ആഹ്വാനം ചെയ്തു. ചെറിയ സ്‌ട്രോക്ക് വന്ന് . യു.എ.ഇയിലെ ആശുപത്രിയിൽ ഒരു ഓപറേഷനിലൂടെ അത് പരിഹരിക്കപ്പെട്ട് ആ രോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഹാജി. എഴുപത്തിയെട്ട് വയസുള്ള ഹാജിക്ക് പെട്ടന്നാണ് അസുഖം വന്നത്. ആ സമയത്ത് തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ഓപറേഷന് വി ധേയമാകുകയും ചെയ്തു. ശേഷം ഐ.സിയുവിലാണെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. ഓക്‌സിജന്‍ ലെവല്‍ നിലനിര്‍ത്താനാണ് അദ്ദേഹം ഐ.സി.യുവിലുള്ളത്. ഇന്‍ഡസ് മോ ട്ടോര്‍, മലബാര്‍ ഗോള്‍ഡ് എന്നീ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായ ഹാജി, പി.എ എഡ്യുക്കേഷന്‍ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളു ടെയും സ്ഥാപനകനാണ്.


--

Post a Comment

0 Comments