ഐ എൻ എൽ യോഗത്തിൽ തമ്മിലടി. തിരുവനന്തപുരം ജില്ലാ ഭാരവാഹി യോഗത്തിലാണ് പ്രവർത്തകർ തമ്മിലടിച്ചത്. മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താൻ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചുവെന്നും ഒത്തുതീർപ്പ് മാനദണ്ഡം മറികടന്ന് യോഗം വിളിച്ചുവെന്നും ജില്ലാ ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ എം എം മായിൻ വിളിച്ച യോഗത്തിലാണ് തമ്മിലടിയുണ്ടായത്. ജില്ലാ പ്രസിഡന്റിനെ മർദിച്ചെന്നും ആരോപണം.
0 Comments