ജിഫ്രി മുത്തു കോയ തങ്ങള്‍ പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി, സ്ഥാനാരോഹണം ജനു: 16ന്

LATEST UPDATES

6/recent/ticker-posts

ജിഫ്രി മുത്തു കോയ തങ്ങള്‍ പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി, സ്ഥാനാരോഹണം ജനു: 16ന്

  


പള്ളിക്കര: പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന  ഇ.കെ മഹമൂദ് മുസ്ല്യാരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ഖാസി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സമസ്ത സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങളുടെ സ്ഥാനാരോഹണം 2022 ജനു;16ന് വൈകീട്ട് നാലു മണിക്ക് പള്ളിക്കര മഠത്തില്‍ വെച്ച് നടക്കും.


ഇതു സംബന്ധിച്ച് ഖാസി ഹൗസില്‍ നടന്ന യോഗത്തില്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ്  എഞ്ചിനീയര്‍ ബഷീര്‍ പളളിപ്പുഴ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.എം അബ്ദുറഹ്മാന്‍ തൊട്ടി സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി ഹാജി പൂച്ചക്കാട്, കെ.ഇ.എ ബക്കര്‍, മുഹമ്മദ് കുഞ്ഞി ഹാജി പരയങ്ങാനം, ബഷീര്‍ ചെരുമ്പ, എം.എ ഹമീദ് തൊട്ടി, ഹമീദ് ബാങ്ക്, ഹംസ മഠം, കാദര്‍ ചെരുമ്പ, കെ.എം അഷ്‌റഫ് ചേറ്റുക്കുണ്ട്, സിദ്ദീഖ് പളളിപുഴ, സത്താര്‍ തൊട്ടി, നസീര്‍ ടി.കെ, ഹാരിസ് മുക്കൂട്, കെ.എം സാലി മാസ്റ്റര്‍, പി.എ അബൂബക്കര്‍ ഹാജി പ്രസംഗിച്ചു.

ഖാസി സ്ഥാന രോഹണ സംഘാടക സമിതി ഭാരവാഹികളായി കെ.എം സാലി മാസ്റ്റര്‍(മുഖ്യരക്ഷാധികാരി), കെ.ഇ.എ ബക്കര്‍(ചെയ.), ഹമീദ് ബാങ്ക്(ജന.കണ്‍.), മുഹമ്മദ് കുഞ്ഞി ഹാജി പരയങ്ങാനം(ട്രഷ.), കുഞ്ഞബ്ദുല്ല പി.കെ, ബഷീര്‍ ചെരുമ്പ(വൈ.ചെയ.), ശാഫി മഠം, എം.ജി മുഹമ്മദ് തൊട്ടി, അബൂബക്കര്‍ സാഹിബ്, അബ്ദുറഹ്മാന്‍ ബിലാല്‍(ജോ.സെക്ര.), സിദ്ദീഖ് പള്ളിപുഴ (കോഡിനേറ്റര്‍), സത്താര്‍ തൊട്ടി, ബഷീര്‍ കല്ലിങ്കാല്‍, ബഷീര്‍ കാരക്കുന്ന്(പബ്ലിസിറ്റി), നസീര്‍ ടി.കെ കല്ലിങ്കാല്‍, ശറഫുദ്ധീന്‍ മഠം, അബ്ദുറഹ്മാന്‍ ചര്‍ക്കാപ്പാറ(സ്‌റ്റേജ്), മുഹമ്മദ് കുഞ്ഞി ആവിയില്‍, ഹംസ മഠം, ടി.പി മുഹമ്മദ് കുഞ്ഞി മുക്കൂട് സൗത്ത്(റിസപക്ഷന്‍) എന്നിവ രെ തിര ഞ്ഞെടുത്തു.

Post a Comment

0 Comments