കെ റെയിലിനെതിരെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം

LATEST UPDATES

6/recent/ticker-posts

കെ റെയിലിനെതിരെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം





കൊല്ലം: കെ റെയിൽ സ്‌ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. വിരമിച്ച കെഎസ്‌ആർടിസി ഉദ്യോഗസ്‌ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായി എത്തിയ ഇവരെ പോലീസ് ഇടപെട്ട് ശാന്തരാക്കുകയായിരുന്നു.


അതേസമയം, കെ റെയിലിനെതിരെ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാവുകയാണ്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന കെ റെയിൽ ഓഫിസ് യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിച്ചിരുന്നു. ഓഫിസ് തുറക്കാനായി രാവിലെ 10 മണിയോടെ ഉദ്യോഗസ്‌ഥർ എത്തിയപ്പോഴാണ് ഉപരോധം നടന്നത്. ജീവനക്കാരെ അകത്തുകയറാൻ പ്രവർത്തകർ അനുവദിച്ചില്ല. കെ- റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങൾ നിലനിൽക്കുമ്പോൾ രഹസ്യമായി ഓഫിസ് പ്രവർത്തനം തുടങ്ങാനായിരുന്നു പദ്ധതി എന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.

Post a Comment

0 Comments