കാറിൽ കടത്തിയ എംഡിഎംഏ ലഹരി മരുന്നുമായി യുവാക്കൾ കാഞ്ഞങ്ങാട്ട് പിടിയിൽ

LATEST UPDATES

6/recent/ticker-posts

കാറിൽ കടത്തിയ എംഡിഎംഏ ലഹരി മരുന്നുമായി യുവാക്കൾ കാഞ്ഞങ്ങാട്ട് പിടിയിൽ

 



കാഞ്ഞങ്ങാട്: എംഡിഎംഏ ലഹരി മരുന്നുമായി യുവാക്കൾ   പിടിയിൽ. കാസർകോട് എക്സൈസ് എൻഫോഴ്സ്മെന്റ്  ആന്റ്  ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിന്റെ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന 4.500 മില്ലി ഗ്രാം എംഡിഎംഏ രാസലഹരി മരുന്നുമായി യുവാക്കൾ പിടിയിലായത്.


പടന്നക്കാട് കരുവളത്ത് കെഎൽ 13 ഏകെ 2464 ബൊലേറൊ വാഹനത്തിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന ഞാണിക്കടവിലെ  അബ്ദുള്ളയുടെ മകൻ കെ. അർഷാദ് 32,  മൂന്നാംമൈൽ അസൈനാറിന്റെ മകൻ ടി. എം. സുബൈർ എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. വിൽപ്പന നടത്തി  സമ്പാദിച്ച 5,000  രൂപയും എക്സൈസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് യുവാക്കൾ എക്സൈസിന്റെ പിടിയിലായത്. എൻഫോഴ്സ്മെന്റ് സിഐ, ജോയി ജോസഫ്, പ്രിവന്റീവ് ഒാഫീസർമാരായ സന്തോഷ് കുമാർ, സുധീന്ദ്രൻ സിവിൽ എക്സൈസ് ഒാഫീസർമാരായ സാജൻ അപ്യാൽ, അജീഷ്. സി, മഞ്ജുനാഥൻ, വി. മോഹനകുമാർ, നിഷാദ്, ഡ്രൈവർ ദിജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പിടിയിലായവർക്കെതിരെ എക്സൈസ്  കേസ്സെടുത്തു.  പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.


എംഡിഎംഏ കടത്താനുപയോഗിച്ച വാഹനം  എക്സൈസ് കസ്റ്റഡിയിലെടുത്തു.  ലഹരി മരുന്ന് തൂക്കാനുപയോഗിക്കുന്ന ത്രാസ്സ്, മരുന്നുപയോഗിക്കാനുള്ള ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽപെടും. കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും ലഹരി മരുന്ന് കച്ചവടം നടത്തുന്ന സംഘത്തിൽപ്പെട്ട ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

Post a Comment

0 Comments