ഡോ. പി എ ഇബ്രാഹീം ഹാജി അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

ഡോ. പി എ ഇബ്രാഹീം ഹാജി അന്തരിച്ചു

 




ഇന്ത്യയിലും ഗല്‍ഫ് രാജ്യങ്ങളിലുമായുള്ള വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ തലവനായ ഡോ. പി എ ഇബ്രാഹീം ഹാജി (78) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോാഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കാസര്‍കോട് പള്ളിക്കര സ്വദേശിയായ അദ്ദേഹം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപക വൈസ് ചെയര്‍മാന്‍, പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്നു.


ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി, ഗാര്‍മന്റ്‌സ് മേഖലയിലൂടെയാണ് ബിസിനസ് രംഗത്ത് എത്തിയത്. 25 രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള പേസ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന് വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍സ് സ്‌കൂള്‍ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മംഗലാപുരത്ത് അഞ്ച് സ്ഥാപനങ്ങളുണ്ട്.


ഇന്ന് ഉച്ചക്ക് 12  മുതൽ മൂന്ന് വരെ  കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റ്സിലെ അദ്ദേഹത്തിന്റെ വസതിയിലും ശേഷം നാല് മുതൽ കോഴിക്കോട് മിനി ബൈപ്പാസിലെ (സരോവരത്തിനടുത്ത്) പുതിയ കെട്ടിടത്തിലും മയ്യിത്ത് നിസ്കാരം നടക്കും. അഞ്ചിന് ഖബറടക്കുന്നതിനായി മഞ്ചേരിയിലേക്ക് കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് മഞ്ചേരി വെട്ടേക്കാട് നടക്കും.

Post a Comment

0 Comments