ഇരട്ടക്കൊലപാതകം; സമാധാന യോഗത്തിലെത്തിയ വാര്‍ഡ് മെമ്പറെ കസ്റ്റഡിയിലെടുത്തു

ഇരട്ടക്കൊലപാതകം; സമാധാന യോഗത്തിലെത്തിയ വാര്‍ഡ് മെമ്പറെ കസ്റ്റഡിയിലെടുത്തു




ആലപ്പുഴ: എസ്.ഡി.പി.ഐ-ബിജെപി ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എസ്.ഡി.പി.ഐ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെയാണ് കസ്റ്റഡിയിലെടുത്തത്.


സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ വരുന്ന വഴിയെയാണ് നവാസ് നൈനയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അന്യായമായാണ് പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തത് എന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരണമായിട്ടില്ല.


അതേസമയം, ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കളക്ട്രേറ്റില്‍ സര്‍വകക്ഷിയോഗം നടക്കുകയാണ്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. ജില്ലയിലെ എം.എല്‍.എമാരും പ്രധാന പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Post a Comment

0 Comments