മേജർരവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായി

LATEST UPDATES

6/recent/ticker-posts

മേജർരവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായി

 


വൃക്കമാറ്റിവെക്കല്‍ ശസ്ത്രകിയക്ക് വിധേയനായി സംവിധായകനും നടനുമായ മേജര്‍ രവി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ നടത്തിയത്. മേജര്‍ രവി തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.


‘വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലാണിപ്പോള്‍. എല്ലാ അഭ്യൂദയകാംഷികള്‍ക്കും നന്ദി,’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.


പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുള്‍പ്പടെ നിരവധിപ്പേരാണ് അദ്ദേഹത്തിന് സുഖപ്രാപ്തി നേര്‍ന്നത്.


സൈനീക സേവനത്തിന് ശേഷം 1990കളുടെ അവസാനത്തോടെയാണ് മേജര്‍ രവി സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രിയദര്‍ശന്‍, മണിരത്‌നം, കമല്‍ഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പുനര്‍ജനി ആണ് മേജര്‍ രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രം.


2006ല്‍ പുറത്തിറങ്ങിയ കീര്‍ത്തിചക്രയിലൂടെ അദ്ദേഹത്തിലെ സംവിധായകന്‍ ശ്രദ്ധ നേടി. ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

Post a Comment

0 Comments