പിറന്ന് വീഴും മുൻപെ ഉപ്പയെ നഷ്ടപ്പെട്ട കുഞ്ഞിന്റെ പുഷ്പാർച്ചന നൊമ്പരമായി

പിറന്ന് വീഴും മുൻപെ ഉപ്പയെ നഷ്ടപ്പെട്ട കുഞ്ഞിന്റെ പുഷ്പാർച്ചന നൊമ്പരമായി

 



പിറന്നു വീഴും മുമ്പ് ഉപ്പയെ നഷ്ടപ്പെട്ട മകൻ്റെ പുഷ്പാർച്ചന നൊമ്പര കാഴ്ചയായി. രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്കിരയായത് കല്ലൂരാവിയിലെ ഔഫ് അബ്ദുറഹ്മാൻ്റെ  മകൻ ഉബൈസ് ആണ് പിറന്നു വീഴും മുമ്പ് നഷ്ടപ്പെട്ട ഉപ്പയ്ക്ക് ആദരാഞ്ജലികളർപ്പിച്ചത്. ഗർഭപാത്രത്തിലാ യിരിക്കുമ്പോൾ തന്നെ ഉപ്പയെ നഷ്ടപ്പെട്ട ഈ കുഞ്ഞിൻ്റെ  രക്ത പുഷ്പാർച്ചന ചടങ്ങ് കണ്ടു നിൽക്കുന്നവരെ കണ്ണീരിലാഴ്ത്തി. ഔഫിൻ്റെ രക്തസാക്ഷി ദിനത്തിലാണ് മകൻ്റെ ആദരവ്. രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം നാലിന് നഗരത്തിൽ പ്രകടനം നടക്കും.

Post a Comment

0 Comments