വെറുതെ ഹോണടിച്ചു; പിഴയായി സർക്കാർ ഖജനാവിലെത്തിയത് ലക്ഷങ്ങൾ

LATEST UPDATES

6/recent/ticker-posts

വെറുതെ ഹോണടിച്ചു; പിഴയായി സർക്കാർ ഖജനാവിലെത്തിയത് ലക്ഷങ്ങൾ

 


തിരുവനന്തപുരം ; റോഡിൽ ഇറങ്ങിയ ട്രാഫിക് നിയമങ്ങൾ തെറ്റിക്കുകയോ മാസ്‌ക് ഇടാതെ നടക്കുകയോ ചെയ്താൽ മാത്രമല്ല, അനാശ്യമായി ഹോണടിച്ചാലും പിഴയാണ്.  അനാവശ്യമായി ഹോണടിച്ച് സർക്കാർ ഖജനാവിലേക്ക് എത്തിച്ചുകൊടുത്ത പിഴയുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പത്ത് ദിവസത്തിനിടെ 86.64 ലക്ഷം രൂപയാണ് അനാവശ്യ ഹോണടികൾക്കായി മോട്ടോർ വാഹന വകുപ്പ് ഇടാക്കിയത്.


ഡിസംബർ എട്ടു മുതൽ 17 വരെ നടത്തിയ ‘ഓപ്പറേഷൻ ഡെസിബെൽ’ പരിശോധനയിലാണ് മോട്ടോർ വാഹനവകുപ്പ് ഇത്രയും തുക പിഴയായി ചുമത്തിയത്. അനാവശ്യമായി ഹോൺ അടിക്കുന്നവർക്കും സൈലൻസർ ഘടിപ്പിക്കുന്നവർക്കുമെതിരെയാണ് നടപടി. ഏറ്റവുമധികം പിഴയടച്ചത് എറണാകുളം ജില്ലയിലാണ്. തൃശൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.


വാഹനത്തിനൊപ്പം വരുന്ന സാധാരണ തരം ഹോണുകൾ പലരും മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം മേഖലകളിൽ നിന്നുള്ള കേസുകളാണ് ഇതിൽ കൂടുതലും.


അതേസമയം, ഉയർന്ന ഡെസിബൽ ഹോൺ മുഴക്കിയില്ലെങ്കിൽ പോലും സംശയാസ്പദമായ സാഹചര്യത്തിൽ ഹോൺ തരം പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുണ്ട്. ചില ഹോൺ ശബ്ദങ്ങൾ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരിൽ ഞെട്ടൽ സൃഷ്ടിക്കുകയും അത് ശ്രദ്ധ തിരിക്കാൻ കാരണമാവുകയും ചെയ്യാറുണ്ട്. ഇത് മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നുവെന്നാണ് പഠനം. ഈ സാഹചര്യത്തിലാണ് നിരീക്ഷണം കർശനമാക്കിയിരിക്കുന്നത്.

Post a Comment

0 Comments