എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം 'സ്കൂൾ യൂണിറ്റ് കോൺക്ലേവ്' അജാനൂർ ഇക്ബാൽ സ്കൂളിൽ തുടക്കം കുറിച്ചു

LATEST UPDATES

6/recent/ticker-posts

എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം 'സ്കൂൾ യൂണിറ്റ് കോൺക്ലേവ്' അജാനൂർ ഇക്ബാൽ സ്കൂളിൽ തുടക്കം കുറിച്ചു

 


കാഞ്ഞങ്ങാട്: 'ഇത്തിരിനേരം മരച്ചുവട്ടിൽ' എന്ന പ്രമേയത്തിൽ എം.എസ് എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച  എം.എസ്.എഫ് സ്കൂൾ യൂണിറ്റ് കോൺക്ലേവ് അജാനൂർ ഇക്ബാൽ സ്കൂളിൽ തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ ചിത്താരിയുടെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി സംഗമം ഉദ്ഘാടനം ചെയ്തു. സർ സയ്യദ് കോളേജ് മുൻ യൂണിയൻ ചെയർപേഴ്‌സൺആയിഷ ഫർസാന പി.പി മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജന.സെക്രട്ടറി നജീബ് ഹദ്ദാദ് ആശംസ പ്രസംഗം നടത്തി. പ്ലസ് ടൂ വിദ്യാർത്ഥിനി  ഫൈറൂസ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എസ്.എഫ് പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ജാസിം പാലായി, വൈസ് പ്രസിഡന്റ്മാരായി മിസ്ല നസ്രി, സിയാദ് കെ.യു, ജന. സെക്രട്ടറി അജ്‌നാസ് ഇട്ടമ്മൽ, ജോ.സെക്രട്ടറിമാരായി ഫൈറൂസ, സിദാൻ, ട്രഷറർ നഈമ എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments