കാസർഗോഡ് കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ സ്വർണ്ണം പിടികൂടി

LATEST UPDATES

6/recent/ticker-posts

കാസർഗോഡ് കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടിയുടെ സ്വർണ്ണം പിടികൂടി

 



കാസർഗോഡ്: ജില്ലയിൽ വൻ സ്വർണക്കടത്ത് പിടികൂടി. കാറിൽ കടത്തുകയായിരുന്ന മൂന്നേകാൽ കോടി വിലവരുന്ന സ്വർണമാണ് കസ്‌റ്റംസ്‌ പിടികൂടിയത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന മഹാരാഷ്‌ട്ര സ്വദേശിയായ മഹേഷിനെ കസ്‌റ്റംസ്‌ അറസ്‌റ്റ് ചെയ്‌തു. ആറ് കിലോ 600 ഗ്രാം സ്വർണമാണ് പരിശോധനയിൽ പിടികൂടിയത്. കാറിനുള്ളിൽ പ്രത്യേകം തയാറാക്കിയ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം.


കാസർഗോഡ് വഴി കാറിൽ സ്വർണം കടത്തുകയാണെന്ന് കസ്‌റ്റംസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പരിശോധന. കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്‌ഥാന പാതയിൽ ചന്ദ്രഗിരിപാലത്തിന് സമീപത്ത് വെച്ചായിരുന്നു കസ്‌റ്റംസ്‌ പരിശോധനയിൽ വാഹനം കുടുങ്ങിയത്. കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് കടത്തുകയായിരുന്നു സ്വർണം. സ്വർണം കടത്തിയ കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.


സ്വർണക്കടത്തിന് പിന്നിലുള്ളവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കസ്‌റ്റംസ്‌ എസി വികാസ് വ്യക്‌തമാക്കി. ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ വാഹനം തിരിച്ചറിഞ്ഞ് തടയുകയായിരുന്നുവെന്നും കാറിന്റെ രഹസ്യ അറയിൽ സ്വർണം ഒളിപ്പിച്ച് വെച്ച നിലയിലാണ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് വഴി വ്യാപകമായി സ്വർണക്കടത്ത് നടക്കുന്നുണ്ടെന്നാണ് കസ്‌റ്റംസിന്റെ നിഗമനം.

Post a Comment

0 Comments