ജിഫ്രി തങ്ങളെ അധിക്ഷേപിച്ചു; ലീഗ് വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ നടപടി

LATEST UPDATES

6/recent/ticker-posts

ജിഫ്രി തങ്ങളെ അധിക്ഷേപിച്ചു; ലീഗ് വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ നടപടി


കൽപ്പറ്റ: വയനാട്ടിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനെ സ്‌ഥാനത്ത് നിന്നും നീക്കി. സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ അധിഷേപിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ കമന്റിട്ടതിന്റെ പേരിലാണ് പാർട്ടി നടപടി.


സമസ്‌ത അധ്യക്ഷന് വധ ഭീഷണിയെന്ന വാർത്തയുടെ ചുവടെയാണ് അധിക്ഷേപിക്കുന്ന രീതിയിൽ യഹ്യാഖാൻ കമന്റ് ചെയ്‌തത്‌. ‘വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാന്‍ ചില ചെപ്പടി വിദ്യകള്‍, നാണക്കേട്’ എന്നായിരുന്നു ലീഗ് വയനാട് ജില്ലാ സെക്രട്ടറിയുടെ കമന്റ്.


ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നു. ഇതോടെയാണ് മുസ്‌ലിം ലീഗ് ഇടപെട്ട് നടപടിയെടുത്തത്. ഇന്ന് കൽപ്പറ്റയിൽ നടന്ന മുസ്‌ലിം ലീഗ്‌ ജില്ലാ ഭാരവാഹി യോഗമാണ് യഹ്യാഖാനെ സ്‌ഥാനത്ത് നിന്ന് നീക്കാൻ തീരുമാനമെടുത്തത്.


അതേസമയം ഇത് വാർത്ത നൽകിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരെ നടത്തിയ കമന്റാണ് എന്നായിരുന്നു യഹ്യാഖാന്റെ വിശദീകരണം. ചിലർ ഇത് തെറ്റിദ്ധരിപ്പിക്കുക ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments